HOME
DETAILS
MAL
ഗീത ഗോപിനാഥിന്റെ നിയമനം: തീരുമാനത്തില്‍ തെറ്റില്ലെന്ന് പിണറായി
backup
July 25 2016 | 23:07 PM
തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
കേരളത്തില്‍ വേരുകളുള്ള ലോകത്തെ മുന്‍നിര സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ് എന്ന് ഒരു ദേശീയ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പിണറായി വിജയന് വ്യക്തമാക്കി.
ഗീത ഗോപിനാഥിന്റെ അറിവും പരിചയവും കേരളത്തിനു ഗുണം ചെയ്യും. സാമ്പത്തികവിദഗ്ധര്‍ക്കു പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം കാണും.
എന്നാല്‍ തങ്ങളുടെ നയത്തില്‍ വ്യക്തത ഉള്ളതിനാല്‍, പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിക്കും എന്ന ആശങ്ക വേണ്ട. ഗീത ഗോപിനാഥിന്റെ പിതാവ് ടി.വി ഗോപിനാഥ് കണ്ണൂര്‍ സ്വദേശിയാണെന്നും നിലവില്‍ മൈസൂരില്‍ ജൈവകൃഷിയിലും മാലിന്യസംസ്കരണത്തിലും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംരംഭകനാണെന്നും പിണറായി വിജയന് അഭിമുഖത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."