HOME
DETAILS
MAL
ഫെയ്സ്ബുക്ക് പോസ്റ്റ്: കുമ്മനത്തിനെതിരെ വേണ്ടിവന്നാല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി
backup
May 15 2017 | 05:05 AM
തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ കൊന്ന ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച വീഡിയോ നിയമവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുമ്മനത്തിനെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എവിടെയാണ് ആഹ്ലാദപ്രകടനം നടത്തിയതെന്ന് വ്യക്തമല്ല. തെറ്റായ പ്രചരണങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആര്.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനമെന്ന പറഞ്ഞാണ് വീഡിയോ കുമ്മനം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."