HOME
DETAILS
MAL
റാന്‍സംവേര്‍ ആക്രമണം; രാജ്യത്തെ എ.ടി.എമ്മുകള്‍ അടച്ചിടുന്നു
backup
May 15 2017 | 11:05 AM
ന്യൂഡല്‍ഹി: റാന്‍സംവേര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ രാജ്യത്ത് പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എ.ടി.എമ്മുകളും അടിയന്തരമായി അടച്ചിടണമെന്ന് നിര്‍ദ്ദേശം. എ.ടി.എമ്മുകളിലെ സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ തുറക്കാവൂ എന്നും ആര്.ബി.ഐയുടെ നിര്‍ദേശമുണ്ട്. സുരക്ഷയുടെ ഭാഗമായാണ് എ.ടി.എമ്മുകള്‍ അടച്ചിടുന്നത്.
രാജ്യത്തെ 2.25 ലക്ഷം എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് കാലഹരണപ്പെട്ട വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്.
അതേസമയം കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."