തങ്ങള്‍ക്കൊന്നും ചെയ്യാനില്ല, സൈബര്‍ ആക്രമണത്തില്‍ യു.എസിനെ പഴിച്ച് റഷ്യ
ബീജിങ്: വെള്ളിയാഴ്ച തുടങ്ങിയ റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തില്‍ യു.എസിനെ പഴിചാരി റഷ്യ രംഗത്ത്. ഇക്കാര്യത്തില്‍ റഷ്യയ്ക്ക് ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍, മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളെ ബാധിക്കുന്ന ഹാക്കിങ് സോഫ്റ്റ്‌വെയര്‍ സൃഷ്ടിച്ചത് യു.എസാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.
മാല്‍വെയറുകള്‍ സൃഷ്ടിച്ച ഇന്റലിജന്‍സ് ഏജന്‍സിക്ക് തിരിച്ചടിക്കാനാവുമെന്നും പുടിന്‍ പറഞ്ഞു. ബീജിങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ ആക്രമണത്തെ ലോകനേതാക്കള്‍ രാഷ്ട്രീയ ഗൗരവത്തോടെ ചര്‍ച്ചയ്‌ക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
'വന്നാക്രൈ' എന്ന മാല്‍വെയറാണ് റാന്‍സം മണി (മോചനദ്രവ്യം) ചോദിച്ച് ലോകത്താകെ കംപ്യൂട്ടറുകളില്‍ വ്യാപകമായ ആക്രമണം നടത്തുന്നത്. ജപ്പാനില്‍ 2000 കംപ്യൂട്ടറുകള്‍ക്കും ചൈനയില്‍ 30,000 കംപ്യൂട്ടറുള്‍ക്കും റാന്‍സംവെയര്‍ ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലും സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു.
റാന്‍സംവെയർ പ്രവർത്തിക്കുന്നത് എങ്ങനെ?
Read More.. റാന്‍സംവെയര്‍ കരുതിയിരിക്കാം…തടയാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."