ചികിത്സ കിട്ടാതെ രോഗിയുടെ മരണം: മെഡി.കോളജ് സൂപ്രണ്ടിനെ തള്ളി സ്വകാര്യ ആശുപത്രി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി തള്ളിക്കളഞ്ഞു.
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്നായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ഇതിനെയാണ് ആശുപത്രി വൃത്തങ്ങള്‍ തള്ളിക്കളഞ്ഞത്.
മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ സൗകര്യം ഒഴിവുണ്ടോയെന്ന് ഉറപ്പിക്കാതെയാണ് കട്ടപ്പനയില്‍ നിന്ന് രോഗിയെ അയച്ചതെന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനെ വിളിച്ചു ചോദിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്നാണ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിലെ ഡോക്ടര്‍മാരുടെ വിശദീകരണം. ആംബുലന്‍സില്‍ പോര്‍ട്ടബില്‍ വെന്റിലേറ്റര്‍ സൗകര്യം ഉണ്ടായിരുന്നു. ഇത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രയോജനപ്പെടുത്തിയില്ലെന്നും ചികിത്സിച്ച ഡോ.വരുണ്‍ പറഞ്ഞു.
അതേസമയം മരിച്ച ജേക്കബ് തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ കോഴിമല സെയ്‌നറ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടന്നു.
മകള്‍ റെനിയുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനുമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."