HOME
DETAILS
MAL
നന്തി റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാവുന്നു
backup
July 25 2016 | 23:07 PM
നന്തിബസാര്‍: നന്തിയില്‍ റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാവുന്നു. മേല്‍പാലം നിലവില്‍ വന്നതുമുതല്‍ നിലവിലുണ്ടായിരുന്ന ദേശീയ പാതയിലെ ഗേറ്റ് എടുത്തു മാറ്റിയതോടെ ദുരിതത്തിലായ കാല്‍നടയാത്രക്കാരും മറ്റും നിരന്തരം ടൗണിനടുത്തുള്ള പഴയ ലൈറ്റ് ഹൗസ് ഗേറ്റ് പുനഃസ്ഥാപിക്കുകയോ, അല്ലെങ്കില്‍ റെയിലിന്നടിയില് നടപ്പാത നിര്‍മിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അടിപ്പാതയ്ക്ക് എസ്റ്റിമേറ്റ് തയാറായിരിക്കുന്നു. ഇതിനായി പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ഷീജ പട്ടേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ഫൈസല്‍ ആരണ്യ, കെ. ജീവാനന്ദന്, റാഫി ദാരിമി സംസാരിച്ചു. പഴയ ലൈറ്റ് ഹൗസ് റോഡിലാണ് അടിപ്പാത നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."