അവാര്‍ഡുകള്‍ പുതിയ തട്ടിപ്പുകളാവുന്നു: പന്ന്യന്‍ രവീന്ദ്രന്‍
വര്‍ക്കല:കനത്ത തുകയുടെ അകമ്പടിയോടെ വരുന്നതുള്‍പ്പെടെയുള്ള ഭൂരിപക്ഷം അവാര്‍ഡുകളുംതട്ടിപ്പാണെന്നു സി.പി.ഐ ദേശീയ സമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍. മലയാള സാംസ്‌കാരിക വേദിയുടെ ഒന്‍പതാം വാര്‍ഷിക സാംസ്‌കാരിക സമ്മേളനവും അഞ്ചാമത് മലയാളിരത്‌ന പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവാര്‍ഡുകള്‍ക്കൊപ്പം വലിയ തുകയാണ് പ്രഖ്യാപിക്കുന്നത്. പക്ഷേ നല്‍കുന്നത് വണ്ടിച്ചെക്ക് ആയിരിക്കും.പുരസ്‌കാര ജേതാവിനെ അപമാനിക്കലും പുരസ്‌കാരത്തിന്റെ വിശുദ്ധി കെടുത്തിക്കളയലുമാണിത്.കബളിപ്പിക്കപ്പെടുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പണമില്ലാതെ പുരസാകാരമാണെന്നും 'മലയാളിരത്‌ന'വിശുദ്ധിയുള്ള പുരസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എം.പിയും മലയാള സാംസ്‌കാരിക വേദിയുടെ ചീഫ് പേട്രണുമായ തലേക്കുന്നില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.മുന്‍ കെ.പി.സി.സി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ള, സ്വാമി സൂക്ഷ്മാനന്ദ,മുന്‍ എം. എല്‍.എ വര്‍ക്കല കഹാര്‍,വേദി ചെയര്‍മാന്‍ അന്‍സാര്‍ വര്‍ണന,വൈസ് ചെയര്‍മാന്‍ രാജു കുരക്കണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ മന്ത്രി ബിനോയ് വിശ്വം(പൊതുപ്രവര്‍ത്തനം),ഡോ.ജോര്‍ജ് ഓണക്കൂര്‍(സാഹിത്യം),കെ.എം.ഷെരീഫ് കുഞ്ഞ്(പ്രവാസി ക്ഷേമം),ഡോ.ജെയിംസ് പ്രേംകുമാര്‍(സാമൂഹ്യ ക്ഷേമം),ഡോ.സുല്‍ഫി (ആതുരസേവനം), ഇ.എന്‍ താരീഖ് (എന്റര്‍പ്രണര്‍)എന്നിവര്‍ മലയാളി രത്‌ന പുരസ്‌കാരം സ്വീകരിച്ചു. പോത്തന്‍കോട് സി.ഐ എസ് ഷാജിക്കും വാട്ടര്‍ അതോറിറ്റി വര്‍ക്കല ഡിവിഷന്‍ അസി എഞ്ചിനീയര്‍ എസ്.ബൈജുവിനും ജനമിത്ര പുരസ്‌കാരം സമ്മാനിച്ചു. ഇടവ മുസ്ലിം എച്ച്.എസ് (വിദ്യാഭ്യാസം),ഡോ.കെ.ആര്‍ ജയകുമാര്‍ (ആതുരസേവനം), വര്‍ക്കല മുരുകേശ്, കുമാരി തൃപ്തി തൃദീപ്, പ്രാണ്‍ പ്രസന്നന്‍ (കല),സെന്‍രാജ് (എന്റര്‍പ്രണര്‍), അര്‍ഷാദ് (ഗ്രാമീണവ്യവസായം),പുന്നമൂട് ബാബു (വ്യാപാരി), വെണ്‍കുളം സുരേന്ദ്രന്‍ (കൃഷി) എന്നിവര്‍ ഗ്രാമകീര്‍ത്തി പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. സമ്മേളനത്തില്‍ വച്ച് 250 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ സ്റ്റുഡന്‍സ് കിറ്റുകളും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."