സുദാന്‍: എത്യോപ്യയുടെ മധ്യസ്ഥ ചര്‍ച്ച തുടങ്ങി
ഖാര്‍ത്തൂം: സുദാനിലെ സൈനിക ഭരണസമിതിയും പ്രതിപക്ഷ പ്രക്ഷോഭകരും തമ്മിലെ സംഘര്‍ഷം രൂക്ഷമാവുകയും ഇരുകൂട്ടരും ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയും ചെയ്ത സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി മധ്യസ്ഥത വഹിക്കാമെന്ന് എത്യോപ്യ അറിയിച്ചു.
ഇതിന്റെ ഭാഗമായി എത്യോപ്യന്‍ പ്രധാനമന്ത്രി അബീ അഹ്മദ് ഇന്നലെ ഖാര്‍ത്തൂമിലെത്തി. ഉമര്‍ ബഷീറിനെ പുറത്താക്കിയതു മുതല്‍ ഭരണം നിയന്ത്രിക്കുന്ന സൈനികസമിതി നേതാവ് ലഫ്. ജന. അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനുമായി അദ്ദേഹം ചര്‍ച്ച നടത്തി.
108 പ്രക്ഷോഭകര്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ യൂനിയന്‍ സുദാനെ പുറത്താക്കിയിരുന്നു. ഇടക്കാല ജനകീയ ഭരണസമിതിക്ക് അധികാരം കൈമാറുന്നതുവരെയാണ് സസ്പെന്ഷന്. സമരക്കാര്‍ ചര്‍ച്ചയ്ക്കു തയാറാവുന്നില്ലെങ്കിലും തങ്ങള്‍ തയാറാണെന്നാണ് ബുര്‍ഹാന്‍ പറഞ്ഞത്. എന്നാല്‍ നേരത്തെ സമരക്കാരുമായി ഇനി ചര്‍ച്ചയില്ലെന്നും ഒമ്പതു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തുന്നതിനാണ് ഇനി പ്രവര്‍ത്തിക്കുകയെന്നും സൈനികമേധാവി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."