ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്നില്ല: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ബംഗളൂരു മയക്കുമരുന്ന് കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്. ബിനീഷിന്റെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു.
കേസില്‍ രണ്ടാമതും വിളിച്ചുവരുത്തി ചോദ്യംചെയ്താണ് അറസ്റ്റ് ചെയ്തത്.രാവിലെ 11 മണിയോടെയാണ് ബിനീഷ് ബെംഗളൂരുവിലെ ഇ.ഡി സോണല്‍ ഓഫിസില്‍ എത്തിയത്. ഒക്ടോബര്‍ ആറിനായിരുന്നു കേസില്‍ ബിനീഷിനെ ആദ്യമായി ചോദ്യംചെയ്തത്.
ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യംചെയ്തത്. ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിന് അടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴിനല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു.
ബംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ ഈമാസം ആദ്യമാണ് ഇ.ഡി വിശദമായി ചോദ്യംചെയ്തത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍.
വിവിധ ആളുകളില്‍ നിന്നായി 70 ലക്ഷത്തോളം രൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബിനീഷിന്റെ പങ്കെത്ര എന്ന വിവരങ്ങളും ഇഡി ചോദിച്ചു. ആറ് ലക്ഷം രൂപ മാത്രമാണ് നിക്ഷേപമെന്നാണ് ബിനോയിയുടെ വിശദീകരണം.
അനൂപിന്റെ മറ്റു ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യംചെയ്തത്. ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിന് അടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴിനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."