മത വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ വിശാല മതേതര ബദല്‍ ഉണ്ടാവണം: പി.രാജു
ആലുവ: മത വര്‍ഗീയ രാഷ്ട്രീയത്തിനെതിരായി മതേതര രാഷട്രീയ ബദല്‍ ഉണ്ടാവണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ പിടിവാശിക്കാരാകരുത്. ഞാന്‍ പറയുന്നത് മാത്രമാണ് ശരി എന്ന വാദത്തില്‍ നില്‍ക്കരുത്. ഇടതുപാര്‍ട്ടികള്‍ക്കും മാധ്യമങ്ങളുണ്ട് അതുകൊണ്ട് തന്നെ മാധ്യമങ്ങളെ അടച്ചാക്ഷേപിക്കേണ്ടതില്ല.
ഇടതു വിജയത്തില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. അതോടൊപ്പം ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബൂര്‍ഷാ മാധ്യമങ്ങളെ ഒറ്റപ്പെടുത്താന്‍ തയാറാകേണ്ടതുണ്ടെന്നും ജനതാദള്‍ (എസ്) ജില്ലാ നേതൃകാംപില്‍ നടന്ന ഇടതുപക്ഷസംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഐക്യം ശക്തമാകുന്നതിന് ജനതാദള്‍ (എസ്) നേതൃത്വകാംപിന്റെ ഭാഗമായി നടത്തിയ ഇടതുപക്ഷ നേതൃത്വ സംഗമം ഗുണം ചെയ്യുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ടെല്‍ക്ക് ചെയര്‍മാനുമായ എന്‍.സി മോഹനന്‍ പറഞ്ഞു. ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.
എല്‍.ഡി.എഫ് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുള്‍ അസീസ്, കോണ്‍ഗ്രസ് (എസ്) ജില്ലാ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ്, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, ബെന്നി മൂഞ്ഞേലി, ജബ്ബാര്‍ തച്ചയില്‍, സലിം എടത്തല, അലി പത്തനായത്ത്, രവീന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."