ഫ്രാന്‍സില്‍ ഭീകരാക്രമണം; മൂന്ന് മരണം,നിരവധിപേര്‍ക്ക് പരുക്ക്
പാരിസ്:ഫ്രാന്‍സില്‍ വീണ്ടും ആക്രമണം. ഫ്രഞ്ച് നഗരമായ നൈസില്‍ നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയുടെ തലയറുത്തതായും മറ്റ് രണ്ടു പേര്‍ കുത്തേറ്റ് മരിച്ചതായും പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. സംഭവം വ്യക്തമായ ഭീകരാക്രമണമാണെന്ന് സിറ്റി മേയര്‍ ട്വീറ്റ് ചെയ്തു.
https://twitter.com/AJEnglish/status/1321741354821705733
നഗരത്തിലെ ചര്‍ച്ചിന് സമീപമാണ് ആക്രമണം നടന്നത്.പ്രവാചകന്റെ മോശം കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന് പാരിസില്‍ സ്‌കൂള്‍ അധ്യാപകനെ തലയറുത്ത് കൊന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ നിലവിലെ അക്രമണം കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നാണോയെന്ന് വ്യക്തമല്ല.
അധ്യാപകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഭീകരാക്രമണത്തിനെതിരെയുള്ള പ്രതികരണമായി രാജ്യവ്യാപകമായി വിവാദ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ സംഭവം മതവികാരം വ്രണപ്പെടുത്തിയെന്ന കാരണത്താല്‍ ഫ്രാന്‍സും പശ്ചിമേഷ്യന്‍ രാജ്യങ്ങളും തമ്മിലെ അസ്വാരസ്യങ്ങള്‍ക്ക് ഇത് വഴിവെക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."