രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിഷത്തിനെതിരെ ആയിരുന്നു നമ്മുടെ പോരാട്ടം- വീര്യം കൈവിടാതെ രാഹുല്‍
കല്‍പറ്റ: കക്ഷിരാഷ്ട്രീയത്തിന് അതീതമായി വയനാട്ടിലെ ഓരോരുത്തര്‍ക്കും മുന്നില്‍ തങ്ങളുടെ വാതില്‍ തുറന്നു കിടക്കുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍. കല്‍പറ്റയില്‍ റോഡ് ഷോക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. എന്നാല്‍ വയനാട്ടിലെ ഓരോ പൗരന്‍മാര്‍ക്കും മുന്നില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഞങ്ങളുടെ വാതിലുകള്‍ തുറന്നു കിടക്കും. അവരുടെ പ്രായമോ അവരെവിടെ നിന്ന് വരുന്നെന്നോ ഏതാ ആശയത്തിന്റെ ആളുകളെന്നോ ഒന്നും പ്രശ്‌നമല്ല'- രാഹുല്‍ പറഞ്ഞു.
'ദേശീയതലത്തില്‍ വിഷത്തിനെതിരെയാണ് നാം പോരാടിയത്. വിഷമാണ് മോദി ഉപയോഗിക്കുന്നത്. ഞാന്‍ കടുത്ത വാക്കുകളാണ് ഉപയോഗിക്കുന്നതെന്നറിയാം. വെറുപ്പിന്റെ വിഷത്തെ രാജ്യത്തെ ഭിന്നിപ്പിക്കാനായി ഉപയോഗിക്കുകയാണ് മോദി. വെറുപ്പും വിദ്വേഷവും അദ്ദേഹം ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനായി ഉപയോഗിക്കുന്നു. കളവുകള്‍ കൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."