കൊല്ലം- ചെങ്കോട്ട പാത വികസനം: ഉപജീവനമാര്‍ഗം നഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി
കൊല്ലം: കൊല്ലം- ചെങ്കോട്ട പാത വികസനത്തിന്റെ ഭാഗമായ കല്ലുംതാഴം-കരിക്കോട്-കുണ്ടറ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
നഷ്ടപരിഹാരവും വ്യാപാരികളുടെ പുനരധിവാസവും സംബന്ധിച്ച ആശങ്കകള്‍ സര്‍ക്കാര്‍ നീതിപൂര്‍വം പരിഹരിക്കും. മൂന്നാംകുറ്റി, കോയിക്കല്‍ പ്രദേശങ്ങളിലെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുംദിവസങ്ങളില്‍ യോഗം ചേരുമെന്നും അവര്‍ പറഞ്ഞു.
കൊറ്റങ്കപഞ്ചായത്ത് പ്രസിഡന്റ് വിനിതാകുമാരി, സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ്ബാബു, തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഷേഖ് പരീദ്, നാഷനല്‍ ഹൈവേ ബൈപാസ് വിഭാഗം അസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്‍.എസ്. ജ്യോതി, ടി.കെ.എം എന്‍ജിനീയറിങ് കോളജ് സിവില്‍ വിഭാഗം മേധാവി സിറാജുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."