എ പ്ലസ് തിളക്കത്തില്‍ മൂവര്‍ സഹോദരങ്ങള്‍
ചേര്‍ത്തല: മൂവര്‍ സംഘമായ സഹോദരങ്ങള്‍ക്ക് പ്ലസ് ടുവില്‍ തിളങ്ങുന്ന വിജയം. ചേര്‍ത്തല മുട്ടം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ അനന്ത് മാത്യു, അരവിന്ദ് മാത്യു, അഭിജിത് മാത്യു എന്നിവര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയത്.
ചേര്‍ത്തല മുട്ടം വെട്ടിക്കാട്ട് വീട്ടില്‍ താമസിക്കുന്ന എറണാകുളം മഹാരാജാസ് കോളജ് പ്രഫസര്‍ മാത്യു ജോര്‍ജിന്റെയും അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കെ.യു.പ്രിന്‍സിയുടെയും മക്കളാണിവര്‍. പ്ലസ്ടുവിന് സയന്‍സായിരുന്നുവെങ്കിലും മെഡിസിനോ, എന്‍ജിനിയറിങ് എന്‍ട്രന്‍സിനോ താല്‍പര്യമില്ലെന്നും ബി.എ ഇക്കണോമിക്‌സിന് പോകുവാനാണ് ആഗ്രഹിക്കുന്നതെന്നും മൂവരും ഒരേ സ്വരത്തില്‍ പറയുന്നു. അക്കാദമിക് മികവിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലയിലും മൂവരും ഒപ്പമുണ്ട്. ജില്ലയിലെ മികച്ച എന്‍.എസ്.എസ് വോളന്റിയറും കബഡി ജില്ലാ ടീം അംഗവുമാണ് അഭിജിത്. സംസ്ഥാന കലോത്സവത്തില്‍ കഥാപ്രസംഗത്തില്‍ എഗ്രേഡോടെ അനന്തും മികവ് തെളിയിച്ചിട്ടുണ്ട്.
ജില്ലാ കലോത്സവത്തില്‍ ഇംഗ്ലീഷ് സ്‌കിറ്റില്‍ തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് വര്‍ഷവും എ ഗ്രേഡ് മൂന്നു പേരും നേടിയിരുന്നു.മൂവരും ചേര്‍ന്നുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനത്തില്‍നോ ടു ഡ്രഗ്‌സ് എന്ന പേരില്‍ ഇവര്‍ സമൂഹമാധ്യമത്തിലൂടെ വ്യാപകമായ പ്രചരണങ്ങളും ചേര്‍ത്തല, മുഹമ്മ,അര്‍ത്തുങ്കല്‍,ആലപ്പുഴ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ കലാപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."