ഐ.ഒ.സി ടെര്‍മിനല്‍: ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈന്‍ പ്രോജക്ട് വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഐ.ഒ.സി ചെയര്മാന് സഞ്ജീവ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട കോര്പ്പറേഷന് ഉള്‍പ്പെടെയുള്ള എല്ലാ ഏജന്‍സികളുടെയും യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിന് അനുയോജ്യമായ പ്രോജക്ടുകളാണ് ആവശ്യം. ഇതിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇംപോര്‍ട്ട് ടെര്‍മിനല്‍, ജെട്ടി, കൊച്ചി സേലം പൈപ്പ് ലൈന്‍, പാലക്കാട് ബള്‍ക്ക് എല്‍.പി.ജി ടെര്‍മിനല്‍ എന്നീ പ്രോജക്ടുകള്‍ക്ക് 2200 കോടി രൂപയാണ് കമ്പനി ചെലവ് പ്രതീക്ഷിക്കുന്നത്. പാലക്കാട് മുതല്‍ ചേളാരി വരെയും കൊച്ചി മുതല്‍ പാരിപ്പള്ളി വരെയും ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ദിവസേനയുള്ള 75 ഓളം ട്രക്കുകളുടെ റോഡുഗതാഗതം ഒഴിവാക്കാനാകും. എല്ലാ പ്രൊജക്ടുകളും യാഥാര്‍ഥ്യമാകുമ്പോള്‍ ഒരു വര്‍ഷം 40000 ട്രക്കുകളുടെ ഗതാഗതം ഒഴിവാക്കാനാകും. ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഐ.ഒ.സി ഡയറക്ടര്‍ പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്പ്മെന്റ് ജി. കെ. സതീഷ്, സി.ജി.എം (കേരള) വി.സി. അശോകന്, ജി.എം.എല്‍.പി.ജി (കേരള) സി.എന്‍ രാജേന്ദ്രകുമാര്‍, ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."