കുറാഞ്ചേരിയിലെ കര്‍ഷകരോടുള്ള സി.പി.എം നിലപാട് ഇരട്ടത്താപ്പ്: അനില്‍ അക്കര
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൂന്നംഗ കുടുംബത്തോടൊപ്പം ഓര്‍മ്മയായ കന്നുകുഴിയില്‍ മോഹനന്റെ കാര്‍ഷിക സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാട് കൈകൊള്ളുന്ന സി.പി. എമ്മിന്റെ ഇരട്ട താപ്പാണെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകര്‍ ജലസേചനം തടസപ്പെടുത്തുന്നത് മൂലം സംസ്ഥാന പാതയില്‍ കുറാഞ്ചേരിയിലുള്ള അഞ്ചുഏക്കര്‍ സ്ഥലത്തെ കൃഷിയിടം ഉണങ്ങി കരിയുകയാണ് ലക്ഷകണക്കിന് രൂപയുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ നശിക്കുന്നുമ്മുണ്ട്. പ്രശ്‌നത്തില്‍ കൃഷിമന്ത്രി ഇടപെടണം. കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നവരെന്ന് നിരന്തരം പ്രഖ്യാപിക്കുന്നവര്‍ കുറാഞ്ചേരിയില്‍ മറിച്ച് നിലപാട് കൈകൊള്ളുന്നത് വഞ്ചനാപരമാണ്. കര്‍ഷക രക്ഷക്ക് നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അനില്‍ കൂട്ടി ചേര്‍ത്തു. കുറാഞ്ചേരിയിലെ കൃഷിയിടം സന്ദര്‍ശിച്ചതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അനില്‍ അക്കര. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ , മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.ആര്‍ രാധാകൃഷ്ണന്‍ , വി.ജി സുരേഷ്, പി.ജി ജയദീപ്, ബെന്നി ജെയ്ക്കബ്ബ് എന്നിവരും എം.എല്‍.എ യോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."