നഗരസഭയില്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റില്ലാതെ അനേകം കെട്ടിടങ്ങള്‍
ഒലവക്കോട്: നഗരസഭയില്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന 2000ലധികം അനധികൃത കെട്ടിടങ്ങള്‍. ഇവ പരിശോധിക്കാനും ട്രേഡ് ലൈസന്‍സ് കര്‍ശനമാക്കാനും നഗരസഭ സ്‌ക്വാഡുകള്‍ രൂപവത്കരിക്കും. റവന്യൂ, എന്‍ജിനീയറിങ്, ആരോഗ്യ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡിന് രൂപം കൊടുക്കുന്നത്.
കഴിഞ്ഞവര്‍ഷം നടത്തിയ പ്രാഥമിക പരിശോധനയില്‍ നഗരത്തില്‍ 2000നും 3000നും മിടെ കെട്ടിടങ്ങള്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞിരുന്നു.
താഴത്തെ നില പൂര്‍ത്തീകരിച്ചതായി കാണിച്ച് ഡോര്‍നമ്പര്‍ നേടുകയും അതുപയോഗിച്ചു തന്നെ മുകളിലെ നിലകള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നത് നഗരസഭയ്ക്ക് ഏറെ നികുതി നഷ്ടത്തിനിടയാക്കിയിട്ടുണ്ട്.
പുത്തൂരില്‍നിന്ന് കൊപ്പം ജങ്ഷനിലേക്കുള്ള മെയിന്‍ റോഡിലുള്ള ഒരു ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഈ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് നഗരസഭ നാലര ലക്ഷം അടപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
ഇത്തരം നിരവധി വാണിജ്യ കെട്ടിടങ്ങളും പാര്‍പ്പിടസമുച്ചയങ്ങളുണ്ട്. നഗരസഭയ്ക്ക് ലഭിക്കേണ്ട നികുതിയാണ് ഇതിലൂടെ വെട്ടിക്കുന്നത്.
ട്രേഡ് ലൈസന്‍സെടുക്കാതെ പ്രവര്‍ത്തിക്കുന്ന ഏഴായിരത്തിലധികം സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തി.
ട്രേഡ് ലൈസന്‍സെടുക്കണമെന്ന് നിബന്ധനയുള്ള വസ്തുക്കളുടെ പട്ടികയില്‍ പുതുതായി 40 ഇനങ്ങള്‍ കൂടി കൂട്ടിച്ചര്‍ത്താണ് അധികൃതര്‍ ലൈസന്‍സ് ഫീസ് വെട്ടിക്കല്‍ നിയന്ത്രിക്കാന്‍ നടപടിയെടുത്തത്.
വരുമാനം കുറയുന്നത് പരിഹരിക്കാന്‍ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളില്‍നിന്ന് തൊഴില്‍ നികുതി പിരിക്കലും കര്‍ശനമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."