HOME
DETAILS

മലയോരങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്

  
backup
September 15 2018 | 01:09 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%89

കൊടുങ്ങല്ലൂര്‍: ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രളയത്തെ തുടര്‍ന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളുള്‍പ്പടെയുള്ള സ്ഥലങ്ങളിലാണ് അപകട സാധ്യതയുള്ളത്. പുത്തൂര്‍ പഞ്ചായത്തിലെ പുത്തന്‍കാട്, ചിറ്റക്കുന്ന്, കൊളാംകുണ്ട് ഉരുളന്‍കുന്ന്, പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി പട്ട്‌ലാംകുഴി, നടത്തറ പഞ്ചായത്തിലെ നെല്ലാനി വട്ടപ്പാറ, വരന്തരപ്പിള്ളി പഞ്ചായത്തിലെ പുലിക്കണ്ണി, അതിരപ്പിള്ളി പഞ്ചായത്തിലെ തുമ്പൂര്‍മുഴി, ആനക്കയം, വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ ചീരക്കുഴി കനാല്‍ പ്രദേശം, തെക്കുംകര പഞ്ചായത്തിലെ കുറാഞ്ചേരി, ദേശമംഗലം പഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂര്‍, ചേലക്കര പഞ്ചായത്തിലെ കുറുമല കൊളാഞ്ചേരിക്കാട്, പഴയന്നൂര്‍ പഞ്ചായത്തിലെ തിരുമണി എന്നീ പ്രദേശങ്ങളാണ് ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശ പട്ടികയിലുള്ളത്.
അനിയന്ത്രിതമായി ജലസ്രോതസുകള്‍ നികത്തിയതും അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ഉരുള്‍പൊട്ടലിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ സമാന സ്വഭാവമുള്ള പ്രതിഭാസമായിരുന്നു.
ഭൂമിക്കടിയില്‍ വെള്ളം അമിതമായി സംഭരിക്കപ്പെട്ടതിനെ തുടര്‍ന്ന് മണ്ണ് കുതിര്‍ന്നുണ്ടായ ഇടിച്ചിലും മണ്‍ചെരിവ് അപ്പാടെ നിലംപതിച്ചതുമാണ് പലയിടങ്ങളിലും കാണാനായത്. ഭൂമിക്കടിയിലെ നീരുറവകള്‍ ശക്തിയാര്‍ജ്ജിച്ച് പുറത്തു വന്നതോടെ ഭൗമോപരിതലത്തില്‍ വിള്ളലുണ്ടാകുകയും തുടര്‍ന്ന് ഉരുള്‍പൊട്ടുകയുമായിരുന്നു.
പണ്ടുകാലത്ത് മലഞ്ചെരിവിലുണ്ടായിരുന്ന നീര്‍ച്ചാലുകള്‍ ഇല്ലാതായതാണ് ഈ പ്രതിഭാസത്തിന് കാരണമായത്. മലയോരത്തെ സ്വാഭാവിക വനങ്ങള്‍ വെട്ടിമാറ്റി പകരം റബര്‍ ഉള്‍പ്പടെയുള്ള പ്ലാന്റേഷന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചതോടെ മണ്ണൊലിപ്പ് തടയാനുള്ള പ്രകൃതിദത്ത സംവിധാനങ്ങള്‍ ഇല്ലാതായി. തായ് വേരില്ലാത്ത ഇത്തരം മരങ്ങള്‍ ഉരുള്‍പൊട്ടലില്‍ കടപുഴകി വീണതോടെ ദുരന്തത്തിന് തീവ്രത കൂടി.
മലയോരത്തെ മണല്‍ ശേഖരം അപ്പാടെ ഇടിഞ്ഞു വീഴുന്ന അവസ്ഥയാണ് പലയിടത്തും ഉണ്ടായിട്ടുള്ളത്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് വിശദപഠനം ആവശ്യമാണെന്നും കേന്ദ്ര ഏജന്‍സിയായ സെസ്സിനെ നിയോഗിക്കണമെന്നും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago