ദുരിതാശ്വാസ നിധി രൂപീകരിച്ചു
വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തില്‍ ദുരിതാശ്വാസ നിധി രൂപീകരിച്ചു. 2003 ലെ കേരള പഞ്ചായത്ത് രാജ് ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും ചട്ടങ്ങള്‍ പ്രകാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മനോഹരന്‍ അവതരിപ്പിച്ച പ്രമേയ പ്രകാരമാണ് നിധി രൂപീകരിച്ചത്.
പേമാരി, വെള്ളപ്പൊക്കം, പ്രകൃതി ക്ഷോഭം, അഗ്നിബാധ, കൊടുങ്കാറ്റ്, അത്യാഹിതം, മാറാരോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്ന നിര്‍ധനരായ വ്യക്തികള്‍ക്ക് ധനസഹായം നല്‍കാന്‍ വേണ്ടിയാണ് നിധി രൂപീകരിച്ചിട്ടുള്ളത്. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ച് ധനസഹായം നല്‍കുന്നതാണ് പദ്ധതി. അതിനാല്‍ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് പ്രസിഡന്റ് രതി എം.ശങ്കര്‍ അഭ്യര്‍ഥിച്ചു. ഇതിനായി എസ്.ബി.ഐ വെങ്കിടങ്ങ് ശാഖയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍ :36770546159. കഎഇ .ടആകച0008691.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."