HOME
DETAILS

ബീഫ് നിരോധനം; യൂത്ത്‌ലീഗ് ഹെല്‍ത്ത് ഓഫിസ് ഉപരോധിച്ചു

  
backup
May 15, 2017 | 10:01 PM

%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97



കോഴിക്കോട്: ഉച്ചക്ക് രണ്ടിനു ശേഷം  ബീഫ് വില്‍ക്കരുതെന്ന് കാട്ടി കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് നോട്ടിസ് വിതരണം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ സൗത്ത് മണ്ഡലം യൂത്ത്‌ലീഗ് ഇടിയങ്ങര ഹെല്‍ത്ത് ഓഫിസ് ഉപരോധിച്ചു.കഴിഞ്ഞയാഴ്ചയാണ് ഇടിയങ്ങരയിലെ ചില ബീഫ് കടകളില്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്.  
കോഴിക്കോട് കോര്‍പറേഷനില്‍ ആര്‍.എസ്.എസ് അജന്‍ഡ നടപ്പിലാക്കാനാണ് മേയര്‍ ശ്രമിക്കുന്നതെന്നും ഇറച്ചിക്കടകള്‍ക്ക് നേരെയുള്ള പ്രതിഷേധം പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യംവച്ചാണെന്നും യൂത്ത്‌ലീഗ് ആരോപിച്ചു. ഫ്രീസ്  ചെയ്യാത്ത മാംസം എട്ട് മണിക്കൂറിന് ശേഷം വില്‍പ്പന നടത്താന്‍ പാടില്ലെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാന പ്രകാരമാണ് നോട്ടിസ് നല്‍കിയതെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഗോപകുമാര്‍ പറഞ്ഞു. കൂടാതെ കോര്‍പറേഷന്‍ പരിധിയില്‍ ആകെ 170 ഓളം ഇറച്ചിക്കടകളാണുള്ളത്. അതില്‍ നൂറോളം കടകളും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. പലകടകള്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലായിടത്തും പുറത്ത് നിന്ന് കാണുന്ന രീതിയില്‍ ഇറച്ചി പ്രദര്‍ശിപ്പിച്ച് നിയമ വിരുദ്ധമായാണ് കച്ചവടം നടത്തുന്നത്. ഇത് അനുവദിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ ബീഫ്-മട്ടന്‍ മാംസക്കച്ചവടക്കാരെ പങ്കെടുപ്പിച്ച് നാളെ ഉച്ചക്ക് രണ്ടിന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസറുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലം നേതാക്കളായ സിജിത്ത്ഖാന്‍, യു. സജീര്‍, മന്‍സൂര്‍ മാങ്കാവ്, ഹംസക്കോയ, റാഫി മുഖ്ദാര്‍, ഷംസുദ്ദീന്‍, നുഅ്മാന്‍, മൊയ്തീന്‍ ബാബു, ഒ. മമ്മദു, ഷെമീര്‍, ബഷീര്‍, മഅ്ദനി, സലാം, മനാഫ്, മിര്‍ഷാദ്, സൈനുദ്ദീന്‍, സിറാജ്, ജൈസല്‍ ബാബ, മായിന്‍ ഷെരീഫ്, റാഫി എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ടെ; നിരോധനം ഏർപ്പെടുത്തി യു.പിയിലെ ഖാപ് പഞ്ചായത്ത്

National
  •  a day ago
No Image

ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ബേക്കറി കടയ്ക്കു തീ പിടിച്ചു

Kerala
  •  a day ago
No Image

ഹൂതികളെ നേരിടാനുള്ള തന്ത്രം; സൊമാലി ലാൻഡിനെ ആദ്യം അംഗീകരിക്കുന്ന രാഷ്ട്രമായി ഇസ്‌റാഈല്‍

International
  •  a day ago
No Image

രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍

International
  •  a day ago
No Image

കുറ്റം ചുമത്താതെ ഡോ. ഹുസാമിനെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ട് ഒരു വര്‍ഷം

International
  •  a day ago
No Image

വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് കെ.എസ്.ഇ.ബിയുടെ പച്ചക്കൊടി

Kerala
  •  a day ago
No Image

പിതാവിൻ്റെ കർമപഥങ്ങൾ പിന്തുടരാൻ എ.പി സ്മിജി; മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഉണ്ണികൃഷ്ണന്റെ മകൾ ഇനി വൈസ് പ്രസിഡന്റ്

Kerala
  •  a day ago
No Image

കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ അന്തരിച്ചു

oman
  •  a day ago
No Image

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറികളും അപ്രതീക്ഷിത കൂട്ടുകെട്ടുകളും

Kerala
  •  a day ago
No Image

എസ്ഐആർ; കരട് പട്ടിക പരിശോധിക്കാനായി കോൺഗ്രസിന്റെ നിശാ ക്യാമ്പ് ഇന്ന്

Kerala
  •  a day ago