എഴുപതിലും കരുത്തോടെ കല്യാണിയമ്മ
പൊന്നാനി: മാതൃദിനത്തോടനുബന്ധിച്ച് പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം സംഘടിപ്പിച്ച 'മധുരം മാതൃത്വം' പരിപാടിയില്‍ ആദരവ് ഏറ്റുവാങ്ങിയ കല്യാണിയമ്മ എഴുപതിന്റെ നിറവിലും ജൈവകൃഷി രംഗത്ത് കരുത്തോടെ മുന്നേറുന്നു.
സ്വകാര്യ വ്യക്തിയുടെ ഇരുപത് സെന്റ് ഭൂമിയില്‍ കീടനാശിനി പ്രയോഗമില്ലാതെ കയ്പ്പ, മത്ത,പടവലങ്ങ,കുമ്പളം,വെണ്ട,ചീര,വെളളരി, ചുരങ്ങ,തുടങ്ങിയ പച്ചക്കറികള്‍ യഥേഷ്ടം വിളയിക്കുന്നു. ജീവിതോപാധിഎന്നതിനപ്പുറം സേവനം എന്ന രീതിയില്‍ ആവശ്യക്കാര്‍ ക്കെല്ലാം സൗജന്യമായും വിതരണം ചെയ്യുന്നുണ്ട്. ജലക്ഷാമം രൂക്ഷമാകുന്ന അവസ്ഥയില്‍ ദൂരെ നിന്നുമുളള കിണറുകളില്‍ നിന്നും വെളളം ചുമന്ന് കൊണ്ട് വന്ന് ഉപയോഗിക്കാറാണ് പതിവ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ ഉപയോഗിച്ച് മാരക രോഗങ്ങള്‍ക്കടിമപ്പെട്ട് നിരവധിയാളുകള്‍ ദിനം പ്രതി അകാലവാര്‍ധക്യത്തിലും അസുഖങ്ങളിലും ദുരിതമനുഭവിക്കുമ്പോള്‍ പുഴമ്പ്രം പതിനേഴാം വാര്‍ഡില്‍ താമസിക്കുന്ന കല്യാണിയമ്മ പ്രായാധിക്യത്തിലും കര്‍മനിരതയായി രോഗവിമുക്ത പൊന്നാനിയ്ക്കായി യത്‌നിക്കുകയാണ്.
കരിപ്പറമ്പില്‍ കാളിയമ്മയുടെയും അറുമുഖന്റെയും മകളായ കല്യാണിയമ്മയ്ക്ക് സ്വാമിനാഥന്‍ (ഖത്തര്‍) ശ്രീരജ്ഞിനി,സരസ്വതി എന്നീ മൂന്ന് മക്കളാണുളളത്. പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം വനിതാഘടകം ജനറല്‍ സെക്രട്ടറി ദീപ.കെ മരുമകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."