പഞ്ചാബില്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനെ ഉപദേശക സമിതിയില്‍ നിന്ന് ഒഴിവാക്കി
ചണ്ഡീഗഡ്: പഞ്ചാബില്‍ മന്ത്രിപദത്തിനു പിന്നാലെ ഉപദേശക സമിതിയില്‍നിന്ന് നവ്‌ജ്യോത് സിങ് സിദ്ദുവിനെ ഒഴിവാക്കി. സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ എട്ട് ഉപദേശക സംഘങ്ങളില്‍ ഒന്നിലും സിദ്ദുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തേ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സിദ്ദുവിന്റെ മന്ത്രിക്കസേരയ്ക്കും ഇളക്കം സംഭവിച്ചിരുന്നു.
അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ തദ്ദേശവികസന വകുപ്പ് മന്ത്രിയായിരുന്നു സിദ്ദു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ അഴിച്ചുപണിയില്‍ തദ്ദേശവകുപ്പില്‍ നിന്ന് അധികം പ്രാധാന്യമില്ലാത്ത വൈദ്യുത, പാരമ്പര്യേതര ഊര്‍ജ വകുപ്പിലേക്ക് സിദ്ദുവിനെ മാറ്റി. ഇതുവരെ സിദ്ദു അവിടെ ചുമതലയേറ്റിട്ടില്ല.
സിദ്ദുവിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ നവജോത് കൗറിനു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചണ്ഡീഗഡില്‍ നിന്ന് മത്സരിക്കാനുള്ള അവസരം നിഷേധിച്ചത് അമരീന്ദര്‍ ഇടപെട്ടതിനാലാണെന്ന വിഷയത്തിലാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിദ്ദു അമരീന്ദറിനെ രൂക്ഷമായി വിമര്‍ശിച്ചതോടെ ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു.എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഗരമേഖലകളില്‍ വിജയം നേടാന്‍ സാധിക്കാത്തത് സിദ്ദുവിന്റെ മോശം പ്രവര്‍ത്തനം കാരണമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അമരീന്ദര്‍ തിരിച്ചടിച്ചു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു പരാജയം കൂട്ട ഉത്തരവാദിത്തമാണെന്നും തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്നും പറഞ്ഞു തെരഞ്ഞെടുപ്പിനു ശേഷം പഞ്ചാബിലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിദ്ദു വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."