HOME
DETAILS

വില്ലന്‍ ഇംഗ്ലീഷ് തന്നെ, മലയാളത്തില്‍ ലക്ഷം കടന്ന് എ പ്ലസ് രണ്ടാം ഭാഷയില്‍ 'വിദേശി'കള്‍ക്ക് നൂറുമേനി

  
backup
May 15 2017 | 23:05 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86


മലപ്പുറം: മുന്‍ വര്‍ഷങ്ങളെപ്പോലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാര്‍ഥികളെ ഇത്തവണയും കുഴക്കിയത് ഇംഗ്ലീഷ്. പ്ലസ്ടു ഫലം പുറത്തുവന്നപ്പോള്‍ ഇംഗ്ലീഷില്‍ മാത്രം 37,123 വിദ്യാര്‍ഥികളാണ് പരാജയപ്പെട്ടത്. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി സംസ്ഥാനത്താകെ 3,66,139 വിദ്യാര്‍ഥികളാണ് ഇംഗ്ലീഷ് പരീക്ഷ എഴുതിയത്. ഇതില്‍ 3,29,016 വിദ്യാര്‍ഥികള്‍ക്കു മാത്രമേ അക്കരെ കടക്കാനായുള്ളൂ. 89.86 ശതമാനം. അതേസമയം രണ്ടാം ഭാഷ വിഷയങ്ങളില്‍ മിക്കതിലും നൂറു ശതമാനം വിദ്യാര്‍ഥികളും വിജയികളായി. വിദേശഭാഷകളായ ഫ്രഞ്ച്, ലാറ്റിന്‍, സിറിയക്, ജര്‍മന്‍, റഷ്യന്‍ എന്നിവ ഉപഭാഷ വിഷയങ്ങളായി തിരഞ്ഞെടുത്ത് പരീക്ഷ എഴുതിയ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ഭാഷകളില്‍ സംസ്‌കൃതം തിരഞ്ഞെടുത്ത 8,619 വിദ്യാര്‍ഥികളും വിജയിച്ചു. മാതൃഭാഷയായ മലയാളത്തില്‍ 1,86,429(99.51 ശതമാനം) വിദ്യാര്‍ഥികളാണ് ജയിച്ചത്. ഇതില്‍ 914 വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു. ഹിന്ദിയില്‍ 1,25,352(99.88), അറബിക് 37,620(99.98), കന്നടയില്‍ 1,572(98.87)എന്നിങ്ങനെയാണ് വിജയ ശതമാന നിരക്ക്. ശാസ്ത്രവിഷയങ്ങളില്‍ ഏറ്റവും മികച്ച വിജയം 95.57 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ച ബയോളജിയിലാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ വിഷയം മലയാളമാണ്. 1,87,343 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ മലയാളം രണ്ടാം ഭാഷയില്‍ 1,00,809 വിദ്യാര്‍ഥികളാണ് എ പ്ലസ് വിജയം കൊയ്തത്. എ പ്ലസ് നിറവില്‍ രണ്ടാമത് ഹിന്ദിയാണ്. ഹിന്ദി പരീക്ഷ എഴുതിയ 1,25,499 വിദ്യാര്‍ഥികളില്‍ 84,925 പേര്‍ എ പ്ലസ് നേടി. ഇംഗ്ലീഷ്(22,841), സംസ്‌കൃതം(6,439), അറബിക്(19,133), ഉറുദു(2,222), ഫിസിക്‌സ്(20,464), കെമിസ്ട്രി(29,642), ബയോളജി(35,209),ഗണിതം(19,386)എന്നിങ്ങനെയാണ് എ പ്ലസ് നിരക്ക്. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ പ്രധാന വിഷയമായ സോഷ്യോളജിയില്‍ 2,264 പേര്‍ക്കും ഹിസ്റ്ററിയില്‍ 2,471 പേര്‍ക്കും പൊളിറ്റിക്കല്‍ സയന്‍സില്‍ 3,662 പേര്‍ക്കുമാണ് എ പ്ലസ് ലഭിച്ചത്.
കൊമേഴ്‌സ് വിഭാഗത്തിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ 6,000 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടി. അക്കൗണ്ടന്‍സിയില്‍ 6,323 പേര്‍ക്കും ബിസിനസ് സ്റ്റഡീസില്‍ 8,091 ഉം എ പ്ലസുകളാണ് ഉള്ളത്. തുടര്‍പഠനത്തിന് മിനിമം ഡി പ്ലസ് ഗ്രേഡാണ് ലഭിക്കേണ്ടത്. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ പരാജയപ്പെട്ടത് 36,785 ഡി ഗ്രേഡും 338 ഇ ഗ്രേഡുമുള്ള ഇംഗ്ലീഷ് ആണ്.
കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാജയപ്പെട്ട രണ്ടാമത്തെ വിഷയം കെമിസ്ട്രിയാണ്. 21,383 വിദ്യാര്‍ഥികളാണ് കെമിസ്ട്രിയില്‍ പരാജയപ്പെട്ടത്. 20,547 പേര്‍ ഫിസിക്‌സിലും 15,601 പേര്‍ എക്കണോമിക്‌സിലും പരാജയം രുചിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  7 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  7 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  7 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  7 days ago