HOME
DETAILS
MAL
പാക് മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി അറസ്റ്റില്‍
backup
June 10 2019 | 16:06 PM
ഇസ്ലാമാബാദ്: പാകിസ്താന്റെ മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. വ്യാജ അക്കൗണ്ടുകള്‍, സാമ്പത്തിക തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്.
സര്‍ദാരിക്കും സഹോദരി ഫര്യാല് തല്പൂരിനുമുള്ള ജാമ്യം നീട്ടാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. സര്‍ദാരിയുടെ സഹോദരിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇളയ മകള്‍ അസീഫയെ ആശ്ലേഷിച്ച് അധികൃതരുടെ കൂടെ സര്‍ദാരി ഇറങ്ങുന്ന ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതേ കേസുമായി ബന്ധപ്പെട്ട് സര്‍ദാരിയുടെ അടുത്ത സഹായിയായ ഹുസൈന് ലവായയിയെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."