ബ്ലോക്ക് പഞ്ചായത്തിന്റ മാലിന്യമുക്ത ചാലിയാര്‍ ക്യാമ്പയിന്‍; മതസംഘടനാ ഭാരവാഹികളുടെ യോഗം ചേര്‍ന്നു
നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കാനൊരുങ്ങുന്ന മാലിന്യ മുക്ത ചാലിയാര്‍ ക്യാമ്പയിനിന്റെ രണ്ടാംഘട്ട ആലോചനായോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ അധ്യക്ഷനായി. മത സാമുദായിക, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ഒന്നാംഘട്ട യോഗത്തില്‍ മതനേതാക്കളുള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് കുറ്റമറ്റ രീതിയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ യോഗം ചേര്‍ന്നത്. ചാലിയാറിനെ മാലിന്യ മുക്തമാക്കാനുള്ള ബ്ലോക് പഞ്ചായത്ത നീക്കത്തെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും പിന്തുണച്ചു. മത സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ആവശ്യകത എടുത്തുകാട്ടി ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ബ്ലോക്ക് പഞ്ചായത്തിന്റെ ക്യാമ്പയിനുമായി ബന്ധപ്പെട്ട എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും ഉറപ്പു നല്‍കി. ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി കുഞ്ഞാന്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹംസ ഫൈസി രാമംകുത്ത്, സി.എ അന്‍വര്‍, മുഹമ്മദ് സഫ്‌വാന്‍, പി കെ യൂസഫലി, വി രാജേന്ദ്രന്‍, പി കെ ബിജു, പി ജെ ബൈജു, എം.ഐ റഷീദ്, ഫാ. എന്‍.പി ജേക്കബ്, ഫാ. ടി.എസ് തോമസ്, ഫാ. വര്‍ഗീസ് തോമസ്, റവ. രഞ്ജിത്ത് ഉമ്മന്‍ ജോണ്‍, റവ. ജിബിന്‍. വി. സാമുവല്‍, എസ്.ബി വേണുഗോപാല്‍, കെസി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."