HOME
DETAILS
MAL
എം.എല്‍.എ വാക്കുപാലിച്ചു: കോളനി വാസികള്‍ക്ക് കുടിവെള്ളമായി
backup
May 15 2017 | 23:05 PM
മാഹി: പന്തക്കല്‍ കണിച്ചാങ്കണ്ടി കോളനിക്കാരുടെ കുടിവെള്ള സ്രോതസായിരുന്ന പൊതു കിണര്‍ പൂര്‍വസ്ഥിതിയിലാക്കി ഡോ.വി. രാമചന്ദ്രന് എം.എല്‍.എ വാഗ്ദാനം പാലിച്ചു.
കിണര്‍ അറ്റകുറ്റപ്പണി നടത്താന്‍ തലശ്ശേരിയിലെപ്രവാസി ഷബീര്‍ മൂന്നേകാല്‍ ലക്ഷം രൂപ നല്കി. ഒരു മാസം കൊണ്ടാണ് ഇടിഞ്ഞു പൊളിഞ്ഞു താറുമാറായ കിണര്‍ മാറ്റി പണിതത്. പൊതുകിണറിന്റെ ഉദ്ഘാടനം ഡോ.വി. രാമചന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു.
മാഹി അഡ്മിനിസ്ട്രേറ്റര്‍ എസ്. മാണിക്കദീപന്‍, മുന്‍സിപ്പല്‍ കമ്മിഷണര്‍ വി. സുനില്‍കുമാര്‍, പ്രവാസി ഷബീറിന്റെ ബന്ധുക്കള്‍, ഒരു മാസം കൊണ്ടു കിണര്‍ പണി പൂര്‍ത്തിയാക്കിയ നാണു മേസ്ത്രി, മുന്‍ നഗരസഭാംഗങ്ങളായ ടി.കെ ഗംഗാധരന്, വടക്കന്‍ ജനാര്ദ്ദനന്, സി.എച്ച് പ്രഭാകരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."