മഞ്ചേരിയില്‍ താല്‍ക്കാലിക ഗതാഗത പരിഷ്‌കാരം തുടര്‍ന്നേക്കും
മഞ്ചേരി: മഞ്ചേരി നഗരത്തില്‍ താല്‍കാലിക ഗതാഗത പരിഷ്‌കാരം തുടരാന്‍ നീക്കം. സെന്‍ട്രല്‍ ജങ്ഷനില്‍ നടന്നുവരുന്ന ഓടനിര്‍മാണവുമായി ബന്ധപ്പെട്ടു നടപ്പിലാക്കിയ താല്‍കാലിക ഗതാഗത പരിഷ്‌കാരം തുടരാനാണ് പൊലിസ് ആലോചികുന്നത്. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ ക്രമീകരണം തുടര്‍ന്നാല്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കിനു ശാശ്വത പരിഹാരമാകും. ഇതു കാല്‍ നട യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗകര്യപ്രദമാണന്നാണ് വിലയിരുത്തല്‍. അടിയന്തിരമായി നടപ്പിലാക്കണ്ട സീബ്രാലൈന്‍ വരക്കലും ദിശാ സൂചക ബോഡുകള്‍ സ്ഥാപിക്കലും ഉടന്‍ പൂര്‍ത്തീയാക്കാനും ആലോചിക്കുന്നുണ്ട്.
ബസ് തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും പരാതികളില്ലന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇതു സംബന്ധമായി ഔദ്യോഗിക അറിയിപ്പുണ്ടാവുക. നിലവില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, പള്ളിപ്പുറം, പന്തല്ലൂര്‍, പുള്ളിലങ്ങാടി, പെരിമ്പലം, വേട്ടേക്കോട് ഭാഗത്തുനിന്നും വരുന്ന ബസുകള്‍ കച്ചേരിപ്പടി ബസ്സ്റ്റാന്റില്‍ യാത്രകാരെ ഇറക്കി അവിടെനിന്നും ഒപ്പറേറ്റ് ചെയ്യുകയാണ്. മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും നിലമ്പൂര്‍, അരീക്കോട്, വണ്ടൂര്‍, കാളികാവ്, പാണ്ടിക്കാട്, കോഴിക്കോട് ഭാഗത്തേക്കുപോവുന്ന ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്റ്, തുറക്കല്‍ രാജീവ് ഗന്ധി ബൈപ്പാസ് വഴി പുതിയ ബസ്സ്റ്റാന്റില്‍ പ്രവേശിച്ച് അവിടെനിന്നുമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അരീക്കോട്, കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍ ഭാഗത്തു നിന്നും മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ ജസീല ജംങ്ഷനില്‍ ആളെ ഇറക്കി കച്ചേരിപ്പടി ബസ് സ്റ്റാന്റില്‍ പ്രവേശിച്ചും സര്‍വീസ് നടത്തുന്നു. പാണ്ടിക്കാട് ഭാഗത്തു നിന്നും മലപ്പുറം പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോകുന്നവ ചമയം ജംങ്ഷനില്‍ ആളെ ഇറക്കി രാജീവ് ഗാന്ധിബൈപ്പാസ് വഴി കച്ചേരിപ്പടി ബസ്സ്റ്റാന്റില്‍ പ്രവേശിക്കുകയും ചെയ്യുന്നു. കോഴിക്കോട്, അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ്, എളങ്കൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ക്കു പഴയ രീതിയില്‍ മാറ്റവുമില്ല.
യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ മിനി ബസ് ഷട്ടില്‍ സര്‍വീസ് തുടങ്ങിയിരുന്നു. വേട്ടേക്കോട് റൂട്ടില്‍ ഓടുന്ന ബസിനാണ് ട്രിപ്പ് കട്ട് ചെയ്യാതെ ഷട്ടില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നത്. കച്ചേരിപ്പടി ബസ് സ്റ്റാന്റ്, തുറക്കല്‍ എസ്.എച്ച്.ബി.ടി, പഴയബസ്സ്റ്റാന്റ്, മെഡി.കോളജ് ആശുപത്രി, കച്ചേരിപ്പടി വഴിയായിരുന്നു സര്‍വീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."