കൊച്ചിയില്‍ വന്‍ ഹാന്‍സ് വേട്ട
കൊച്ചി: കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ നിന്നും കഞ്ചാവും 1000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നമായ ഹാന്‍സുമായി മൂന്നുപേര്‍ പിടിയില്‍.
ചൂണ്ട ശിഹാബ് (30), റഹിം (52), അലി (68) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചതായി എറണാകുളം നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ കൃഷ്ണകുമാറിന് സ്കൂളുകളില്‍ പുതുതായി രൂപീകരിച്ച സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, സ്റ്റുഡന്റസ് പൊലിസ് കേഡറ്റ് എന്നിവര്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്.
ഇവര്‍ക്കെതിരേ ഹാന്‍സും കഞ്ചാവും വില്പന നടത്തിയതിനു നിരവധി കേസുകള്‍ നിലവിലുണ്ട്. നോര്‍ത്ത് സി.ഐ കെ.ജെ പീറ്ററിന്റെ നിര്‍ദേശപ്രകാരം എസ്.ഐ വിബിന്‍ദാസ്, എസ്.ഓ.ജി അംഗമായ എസ്.സി.പി.ഓ വിനോദ് കൃഷ്ണ, അലി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."