HOME
DETAILS

പൊലിസ് മെഡലുകള്‍ വിതരണം ചെയ്തു

  
backup
November 02, 2020 | 1:22 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82


തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലിസ് മെഡലുകള്‍ പൊലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ സന്നിഹിതനായിരുന്നു.
2019ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുളള പൊലിസ് മെഡല്‍ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ ഏറ്റുവാങ്ങി. അന്വേഷണ മികവിനുളള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലും അദ്ദേഹത്തിനു ലഭിച്ചു. ചങ്ങനാശ്ശേരി മധുമൂലയില്‍ മഹാദേവന്റെ തിരോധാനം കൊലപാതകമാണെന്ന് 19 വര്‍ഷങ്ങള്‍ക്കു ശേഷം തെളിയിച്ചതാണ് സൈമണിനെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
വിരമിച്ച അസിസ്റ്റന്റ് കമാന്റന്റ് ജോസഫ് റസല്‍ ഡിക്രൂസ്, വിരമിച്ച ഡെപ്യൂട്ടി കമാന്റന്റ് ആര്‍. ബാലന്‍, കോഴിക്കോട് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ രാജു, തിരുവന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ജെ. പ്രസാദ്, വിരമിച്ച എ.എസ്.ഐ നസറുദ്ദീന്‍ മുഹമ്മദ് ജമാല്‍, തിരുവനന്തപുരം സിറ്റി സി ബ്രാഞ്ച് എസ്.ഐ യശോധരന്‍ ശാന്തമ്മ കൃഷ്ണന്‍നായര്‍, തിരുവനന്തപുരം സിറ്റി ഡ്രൈവര്‍ എ.എസ്.ഐ എസ്.കെ സാബു എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പൊലിസ് മെഡല്‍ ലഭിച്ചത്.
കോഴിക്കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി എം.എല്‍ സുനില്‍, കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.പി എസ്. ശശിധരന്‍, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. പ്രതാപന്‍ നായര്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി. സുരേഷ് കുമാര്‍, കണ്ണൂര്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, പാലക്കാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്‍, കൊല്ലം ക്രൈംബ്രാഞ്ച് എസ്.ഐ വി. അനില്‍കുമാര്‍, തൃശൂര്‍ റൂറല്‍ സി ബ്രാഞ്ച് എസ്.ഐ എം.പി മുഹമ്മദ് റാഫി എന്നിവരും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മികച്ച അന്വേഷണോദ്യോഗസ്ഥര്‍ക്കുളള മെഡലുകള്‍ നേടി.
സൗത്ത് സോണ്‍ ട്രാഫിക് എസ്.പി ബി. കൃഷ്ണകുമാര്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.പി കെ.ഇ ബൈജു, ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം ദേവസ്യ, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസന്‍, കോട്ടയം സി ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, കണ്ണൂര്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്‍, കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ജി. ജോണ്‍സണ്‍ എന്നിവരാണ് മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുളള മെഡല്‍ നേടിയത്.
മുന്‍ ഡിവൈ.എസ്.പി ടി.കെ സുരേഷ്, കണ്ണൂര്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ കെ. സന്തോഷ്‌കുമാര്‍, കോഴിക്കോട് റൂറല്‍ എ.എസ്.ഐ കെ.ടി ശ്രീകുമാര്‍, തിരുവനന്തപുരം ഇന്റലിജന്‍സ് ബ്യൂറോ സിവില്‍ പൊലിസ് ഓഫിസര്‍ കെ.എസ് ജയകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരണ്‍ ആസൂചന കുശലതാ പതക് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ 2020ലെ 251 പൊലിസ് മെഡലുകള്‍ പൊലിസ് ആസ്ഥാനത്തും ജില്ലാ പൊലിസ് ആസ്ഥാനങ്ങളിലും വിവിധ യൂനിറ്റുകളിലുമായി വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40-ാം വയസ്സിലും വിസ്മയം; റെക്കോർഡ് ചരിത്രവുമായി ലൂക്കാ മോഡ്രിച്ച്

Football
  •  a month ago
No Image

നെടുമ്പാശേരിയില്‍ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

തോറ്റാൽ മരണം! 1974-ൽ ജീവനായി ഓടിയവർ; 2026-ൽ ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ പ്രീ-ക്വാർട്ടറിൽ ബൂട്ടുകെട്ടുമ്പോൾ; In-Depth Story

Football
  •  a month ago
No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  a month ago
No Image

ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്

Kerala
  •  a month ago
No Image

ബ്രസീലിയൻ ഇതിഹാസത്തെ ഒറ്റ ​ഗോളിൽ വീഴ്ത്തി മെസി; ആ മഴവില്ല് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Football
  •  a month ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എല്‍.ഡി.എഫ്

Kerala
  •  a month ago
No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  a month ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  a month ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  a month ago