HOME
DETAILS

സഊദിയിലേക്ക് മൂന്ന് മിനിറ്റിനുള്ളില്‍ ഇ ടൂറിസ്റ്റ് വിസ

  
backup
June 11, 2019 | 1:16 PM

saudi-e-turist-visa-whitjin-tree-minut

 

 

ജിദ്ദ: നാല്‍പ്പത് ദിവസം നീണ്ട് നില്‍ക്കുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി മൂന്ന് മിനിറ്റിനുള്ളില്‍ ഇ ടൂറിസ്റ്റ് വിസ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സീസണ്‍ ഫെസ്റ്റിവലിലെ ഏതെങ്കിലും പരിപാടിക്ക് ടിക്കറ്റ് എടുത്തവര്‍ക്കാണ് ഇന്‍സ്റ്റന്റ് ഇടൂറിസ്റ്റ് വിസ നല്‍കുകയെന്ന് ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ ജനറല്‍ സൂപ്പര്‍വൈസര്‍ റെയിദ് അബു സൈനദ വ്യക്തമാക്കി.

ജൂണ്‍ എട്ട് മുതല്‍ ആരംഭിക്കുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ ജൂലായ് പതിനെട്ടിനാണ് സമാപിക്കുക. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും കുടുംബത്തോടൊപ്പം പങ്കെടുക്കാവുന്ന തരത്തിലുള്ള എന്റര്‍ടൈന്‍മെന്റ് പരിപാടികളാണ് ഉണ്ടാവുക. ടൂറിസം മറ്റൊരു പ്രധാന വരുമാന മാര്‍ഗമായി മാറ്റാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍.

ഇന്‍സ്റ്റന്റ് ഇടൂറിസ്റ്റ് വിസ ലഭിക്കുന്നതിനായി ഫെസ്റ്റിവലിലെ ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ ടിക്കറ്റ് ആവശ്യമാണ്. ടിക്കറ്റ് കൈവശപ്പെടുത്തുമ്പോള്‍ തന്നെ മൂന്ന് മിനിറ്റിനകം വിസ ലഭിക്കും. www.sharek.com.sa എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് അതിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വിസ ലഭിക്കുമെന്ന് അബു സൈനദ വ്യക്തമാക്കി. സീസന്‍ ഫെസ്റ്റിവലോടെ ജിദ്ദ ലോകത്തിന്റെ ടൂറിസം മാപ്പില്‍ സ്ഥാനം പിടിക്കുമെന്ന് സംഘാടര്‍ പറയുന്നു. വരും വര്‍ഷങ്ങളിലും കൂടുതല്‍ മെച്ചപ്പെടുത്തി കൊണ്ടായിരിക്കും സംഘാടനം നിര്‍വഹിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago