HOME
DETAILS
MAL
'സാബു ജേക്കബ് ചതിച്ചു, ഫോണ്‍ പോലും എടുക്കുന്നില്ല';അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു
July 28, 2026 | 5:40 AM
കൊച്ചി: ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തി സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍ പാര്‍ട്ടി വിട്ടു.
പാര്‍ട്ടിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നും സഹകരിച്ചു മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോണ്‍ പോലും എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് അഖില്‍ മാരാര്‍ ആരോപിച്ചു. കൊട്ടാരക്കര മണ്ഡലത്തില്‍ സീറ്റ് ഉറപ്പുനല്‍കിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുമാത്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."