പ്രളയക്കെടുതി: ശ്രദ്ധനേടി സാങ്കേതിക കരങ്ങളുടെ പുനരധിവാസം പദ്ധതികള്‍
കല്‍പ്പറ്റ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കും തവിഞ്ഞാല്‍ പഞ്ചായത്തിന് കരുത്തായി വയനാട് ഗവ. എന്‍ജിനിയറിങ് കോളജ് ശ്രദ്ധനേടി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് നടത്തുന്ന സര്‍വേയിലെ പ്രധാന കണ്ണികളായത് ഇവിടുത്തെ വിദ്യാര്‍ഥികളാണ്. സര്‍വേ മാതൃകകള്‍ പഞ്ചായത്തിന് വേണ്ടി രൂപകല്‍പന ചെയ്തതു മുതല്‍ സര്‍വേ നടത്തല്‍, വിവര ശേഖരണത്തിന്റെ ക്രോഡീകരണം വരെയുള്ള എല്ലാ ജോലികളും പഞ്ചായത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തയാറാക്കി നല്‍കി. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി 1200 മണിക്കൂറിന്റെ മനുഷ്യാധ്വാനമാണ് ഉപയോഗിച്ചത്. പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റിയുടെ പൂര്‍ണ സഹകരണത്തോടെയാണ് കണക്കെടുപ്പ് കുറ്റമറ്റ രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. തയാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കോളജിന്റെ ഫ്‌ളഡ് റിലീഫ് കോഡിനേറ്റര്‍ ടി. ജ്യോതി പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന് കൈമാറി. എന്‍ജീനീയറിങ്ങ് കോളജ് ദുരന്തബാധിതര്‍ക്ക് 150 എമര്‍ജന്‍സി ലാമ്പ് വിതരണം ചെയ്തു. പൂര്‍വ വിദ്യാര്‍ഥികള്‍, മുന്‍ജീവനക്കാര്‍, പി.ടി.എ, എന്‍.എസ്.എസ്, ഐ.ഇ.ഇ.ഇ, സ്റ്റുഡന്റ്‌സ്, ജീവനക്കാരുടെ വിവിധ കൂട്ടായ്മകള്‍ അധ്യാപക, സാങ്കേതിക, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ തുടങ്ങിയവരും വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. സബ് കലക്ടര്‍ ഉമേഷ്, സ്‌പെഷ്യല്‍ ഓഫിസര്‍ ജില്ലാ രാജമാണിക്യം എന്നിവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."