HOME
DETAILS
MAL
കുടുംബം നന്നാകണമെങ്കില്‍ അച്ഛനമ്മമാരുടെ ബന്ധം ദൃഢമാകണം: ശ്രീകുമാരന്‍ തമ്പി
backup
July 26 2016 | 00:07 AM
തിരുവനന്തപുരം: കുടുംബം നന്നാകണമെങ്കില്‍ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം ദൃഢമാകണമെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.
മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ പതിനേഴാമത് സി.ഡി.സി. കുടുംബ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുബത്തില്‍ അച്ഛനുമമ്മയ്ക്കും തുല്യ പ്രാധാന്യമാണുള്ളത്. ഒരാളുടെ മേധാവിത്വം കുടുംബത്തെ തകര്‍ക്കും. കുടുംബ ശൈഥില്യമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. സുല്‍ഫിക്കര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."