പരീക്ഷക്കു പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മേല്‍പ്പാലത്തില്‍നിന്ന് മറിഞ്ഞ് രണ്ടു മരണം
ന്യൂഡല്‍ഹി: പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച കാര്‍ മേല്പ്പാലത്തില്നിന്നു താഴെ വീണ് മൂന്ന് മരണം. നാലുവിദ്യാര്‍ഥികളെ ഗുരുതരമായ പരുക്കുകളോടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗിലുള്ള മേല്പാലത്തില് ഇന്നലെ രാവിലെ എട്ടിനാണ് വിദ്യാര്‍ഥികളുമായി തിരിച്ച ഹോണ്ടാ സിറ്റി കാര്‍ തെന്നി താഴേക്ക് പതിച്ചത്. ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷനല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ നരേലയിലെ കോളജില്‍ പരീക്ഷ എഴുതാന്‍ തിരിച്ചതായിരുന്നു. അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കാറിന്റെ ചക്രങ്ങള്‍ തെന്നി ഡിവൈഡറിലിടിച്ചാണ് കാര്‍ താഴേക്ക് പതിച്ചത്.
സംഘത്തിലുണ്ടായിരുന്ന സഞ്ജിത്(18), റിതു(18) എന്നിവര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കാറോടിച്ചിരുന്ന രജത്(22) എന്ന വിദ്യാര്‍ഥി ഗംഗാ റാം ആശുപത്രിയില്‍ വച്ച് മരിച്ചതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
പ്രണവ്, ഗ്രീമ, റിഷഭ് എന്നീ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. പൊലിസും ആംബുലന്‍സും സ്ഥലത്തെത്താന്‍ അരമണിക്കൂറിലേറെ സമയമെടുത്തതായി നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."