കുല്‍ഭൂഷണ്‍ കേസില്‍ സാല്‍വെയുടെ പ്രതിഫലം വെറും ഒരു രൂപയെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങുന്നത് വെറും ഒരു രൂപയെന്ന് വിദേശമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമയുടെ വെളിപെടുത്തല്‍.
സഞ്ജീവ് ഗോയലിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് ട്വീറ്റ്. ഇതിലും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന നല്ല അഭിഭാഷകനെ കേസ് വാദിക്കാന്‍ ഇന്ത്യക്ക് കിട്ടുമായിരുന്നു എന്നായിരുന്നു ഗോയല്‍ ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലെ മികച്ച അറ്റോര്‍ണികളില്‍ ഒരാളായ സാല്‍വെ രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ പെടുന്നു. ഒരു ദിവസം ഹാജരാവാന്‍ മാത്രം പ്രതിഫലമായി 30 ലക്ഷം രൂപ വരെ അദ്ദേഹം കൈപ്പറ്റാറുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് കുല്‍ഭൂഷണു വേണ്ടി വാദിക്കാന്‍ സാല്‍വെക്ക് സര്‍ക്കാര്‍ വന്‍തുക നല്‍കിയെന്ന നിഗമനത്തിലായിരുന്നു പലരും.
കുല്‍ഭൂഷന്‍ ജാദവിന്റെ പേരിലെ കുറ്റങ്ങള്‍ പാകിസ്താന്‍ കെട്ടിചമച്ചതാണെന്നും വിയന്ന കരാറിന്റെ പരസ്യമായ ലംഘനമാണ് നടത്തിയതെന്നുമാണ് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവ് തീവ്രവാദപ്രവര്‍ത്തനമാണ് നടത്തിയതെന്നായിരുന്നു പാകിസ്താന്റെ വാദം.
ചാരനെന്ന് ആരോപിച്ച് തടവിലാക്കിയ കുല്‍ഭൂഷണിന് വധശിക്ഷയാണ് പാകിസ്താന്‍ വിധിച്ചിരിക്കുന്നത്. കേസ് വിധിപറയാനായി മാറ്റിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."