HOME
DETAILS
MAL
'രാമക്ഷേത്ര നിര്‍മാണം 2019 തെരഞ്ഞെടുപ്പിനു മുന്‍പ് തുടങ്ങും'
backup
September 16 2018 | 08:09 AM
അലഹബാദ്: രാമക്ഷേത്ര നിര്‍മാണം 2019 തെരഞ്ഞെടുപ്പിനു മുന്‍പ് തുടങ്ങുമെന്ന് ബി.ജെ.പി മുന്‍ എം.പിയും രാമ ജന്മഭൂമി ന്യാസ് പ്രസിഡന്റുമായ രാം വിലാസ് വേദാന്തി. 'അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി ഉറപ്പുനല്‍കിയിട്ടുണ്ട്, 2019 തെരഞ്ഞെടുപ്പിനു മുന്‍പ് അതു പണിയും'- അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ ഹൈദരാബാദ് റാലിക്കിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ഇക്കാര്യം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബി.ജെ.പി നേതൃത്വം ഇതു പിന്നീട് തിരുത്തി. അമിത്ഷാ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു തിരുത്ത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്മിച്ചിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി ജൂണ്‍ 25ന് പ്രഖ്യാപിച്ചിരുന്നു.
മുഗല് ചക്രവര്‍ത്തി ബാബര്‍ 1528 ല്‍ നിര്‍മിച്ച ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."