മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ 24ന് നിയമസഭാ മാര്‍ച്ച് നടത്തും
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വെട്ടിക്കുറച്ചും ബജറ്റില്‍ പ്രഖ്യാപിച്ച പ്ലാന്‍ ഫണ്ടും മെയ്ന്റനന്‍സ് ഫണ്ടും നല്‍കാതെയും അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ മുസ്‌ലിം ലീഗ് ത്രിതല പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പല്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും 24ന് നിയമസഭാ മാര്‍ച്ച് നടത്തും. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത പ്രാദേശിക ഭണകൂടങ്ങളിലെ ലീഗ് അധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം.
മാര്‍ച്ച് 23ന് സമര്‍പ്പിച്ച ബില്ലുകള്‍ക്ക് പണം കൊടുക്കാതെ ക്യൂവിലേക്ക് മാറ്റിയ നടപടിയും ഫണ്ട് വെട്ടിക്കുറച്ചതും പ്രതിഷേധാര്‍ഹമാണ്. 2019 മാര്‍ച്ച് 31ന് മുന്‍പ് ട്രഷറികളില്‍ സമര്‍പ്പിച്ച ബില്ലുകള്‍ക്ക് 2019-20ലെ പദ്ധതിവിഹിതത്തിന് പുറമെ ഫണ്ട് അനുവദിക്കണം. അധികാര വികേന്ദ്രീകരണം ദുര്‍ബലപ്പെടുത്തുകയും പ്രദേശിക സര്‍ക്കാരുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കുകയും ചെയ്യുന്ന നിലപാടിനെതിരേ പഞ്ചായത്ത്, മണ്ഡലം, ജില്ലാതലങ്ങളില്‍ പ്രചാരണ പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. കെ.കുട്ടി അഹമ്മദ് കുട്ടി വിഷയാവതരണം നടത്തി. ഉമ്മര്‍ പാണ്ടികശാല, എ.പി ഉണ്ണികൃഷ്ണന്‍, സൂപ്പി നരിക്കാട്ടേരി, നസീമ വയനാട്, കെ.കെ നാസര്‍, അഹമ്മദ് പുന്നക്കല്‍, സി.അബ്ദുറഹിമാന്‍, മാലിഖ്, ഉമ്മര്‍ അറക്കല്‍, പി.കെ ഷറഫുദ്ധീന്‍, സി.കെ.എ റസാഖ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."