HOME
DETAILS
MAL
ആരോഗ്യരക്ഷക്ക് വിദ്യാര്‍ഥികള്‍ ഔഷധക്കഞ്ഞിയൊരുക്കി
backup
July 26 2016 | 00:07 AM
വേങ്ങര: കര്‍ക്കിട മാസത്തിലെ ആരോഗ്യരക്ഷക്ക് അന്പതില്പരം ആയുര്‍വേദ ചേരുവകള്‍ ചേര്‍ത്ത് ചേറൂര് പാണക്കാട് പൂക്കോയതങ്ങള്‍ യതീംഖാന ഹയര്സക്കഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഔഷധ കഞ്ഞിയൊരുക്കി.
ഉലുവ, നന്നാറി, കുടലിരിക്ക, മുക്കിടി, കൂവ തുടങ്ങിയ ഔഷധങ്ങള്‍ ചേര്‍ത്ത് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന രുചിഭൈവങ്ങളോടെയാണ് ചാമ, മുളയരി, കപ്പ എന്നിവ കൊണ്ട് കഞ്ഞിക്കൂട്ടൊരുക്കിയത്. കഞ്ഞി ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സരോജിനി ഉദ്ഘാടനം ചെയ്തു. കാപ്പന് ഗഫൂര്‍ അധ്യക്ഷനായി. കെ.ടി അബൂബക്കര്‍, പി.ഇ കമറുദ്ദീന്, പി ഹംസ, കെ.കെ സാബു, എ ഹമീദ്, വി.എസ് ബഷീര്‍ സംസാരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരായ കെ സാലിഹ്, കെ ശൈത്യരാജ്, കെ മുനീറ, പി ശിബില നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."