ഒരു കോടിയുടെ നിരോധിത നോട്ടുമായി നിലമ്പൂരില്‍ അഞ്ചു പേര്‍ പിടിയില്‍
നിലമ്പൂര്‍: ഒരു കോടി രൂപയുടെ നിരോധിത നോട്ടുമായി നിലമ്പൂരില്‍ അഞ്ചു പേര്‍ പൊലിസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യം ചവടിക്കോട് സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജന കോവില്‍ മുനീശ്വര്‍ സ്ട്രീട്രീറ്റിലെ സോമനാഥന്‍ എന്ന നായര്‍ സര്‍ (71), കൊണ്ടോട്ടി സ്വദേശികളായ കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), ചിറയില്‍ ജസീന മന്‍സിലില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം എരിക്കുന്നന്‍ ഷൈജല്‍ (32) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എ .പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം ബിജു അറസ്റ്റ് ചെയ്തത്.
ഒരു കോടി വരുന്ന നിരോധിക്കപ്പെട്ട 1000, 500 രൂപകളുമായാണ് ഇവരെ നിലമ്പൂര്‍ വടപുറം പാലപറമ്പില്‍ വച്ച് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ, സ്വിഫ്റ്റ് കാറുകളും കസ്റ്റഡിയിലെടുത്തു.
തൃശൂര്‍, പാലക്കാട് എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. 35 ലക്ഷം രൂപയ്ക്കാണ് ഇവര്‍ ഒരു കോടിയുടെ നിരോധിക്കപ്പെട്ട പഴയ കറന്‍സി വാങ്ങിയത്. ചെന്നൈയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഇവ കേരളത്തിലേക്ക് എത്തിച്ചതെന്ന് സംശയിക്കുന്നു.
ജില്ലയില്‍ കൊണ്ടോട്ടി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ചില ഏജന്റുമാര്‍ നിരോധിത നോട്ടുകളുടെ കൈമാറ്റവും വിതരണവും നടത്തുന്നുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."