HOME
DETAILS
MAL
ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
backup
June 11 2019 | 22:06 PM
കൊല്‍ക്കത്ത: മമത വാക്കുപാലിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്ത തത്വജ്ഞാനിയും പ്രത്യേകിച്ചും ബംഗാളിന്റെ നവോത്ഥാന നായകനുമായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു.
ഒരു മാസം മുന്‍പാണ് അമിത്ഷായുടെ റോഡ് ഷോക്ക് ഇടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനിടയില്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ കോളജിനുമുന്പിലുള്ള പ്രതിമ തകര്‍ക്കപ്പെട്ടത്. ഇത് ബി.ജെ.പിക്കെതിരേ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതിമ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇത് നിരസിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ പ്രതിമ നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."