HOME
DETAILS

ഉംറ തീർത്ഥാടകർക്ക് ആരോഗ്യ ഇൻഷ്യൂറൻസ് പരിരക്ഷ നിർബന്ധമാക്കുന്നു

  
backup
September 16 2018 | 12:09 PM

456546456213132
മക്ക: വിശുദ്ധ ഉംറ തീർത്ഥാടനത്തിനെത്തുന്ന വിദേശ രാജ്യക്കാർക്ക് ആരോഗ്യ ഇൻഷ്യൂറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. സഊദി കൗൺസിൽ ഓഫ് സഹകരണ ആരോഗ്യ പരിരക്ഷ വിഭാഗമാണ് ഇത് വ്യക്തമാക്കിയത്. കൗൺസിൽ തയാറാക്കിയ 2018-2020 പദ്ധതിയുടെ രണ്ടാം ഘട്ടം ഇക്കാര്യം ലക്ഷ്യമിടുന്നതായി കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് റിപ്പോർട്ട് വ്യക്തമാക്കി. ഉംറ തീർത്ഥാടകർക്ക് ഇൻഷൂറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതോടെ ഉംറ നിരക്കിലും മാറ്റങ്ങളുണ്ടായേക്കും. ഉംറ തീർത്ഥാടകരെ കൂടാതെ, രാജ്യത്തെ ഗാർഹിക തൊഴിലാളികൾക്കും ഇൻഷ്യൂറൻസ് പരിരക്ഷ ഇതോടൊപ്പം  നിർബന്ധമാക്കാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. 
 
ഉംറ തീർത്ഥാടകരുടെ സേവന നിലവാരങ്ങൾ അവലോകനം ചെയ്യാനും മെച്ചപ്പെടുത്താനും പ്രതിവാര ഉംറ സൂചിക ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. സഊദി വിഷൻ 2030 നുമായി ബന്ധപ്പെട്ടു തീർത്ഥാടകരുടെ എണ്ണം കുത്തനെ വർഷം തോറും ഉയരുമ്പോൾ സേവനങ്ങളിൽ വിട്ടു വീഴ്ച്ചയില്ലാതെ തന്നെ ഗുണനിലവാരം ഉയർത്തുന്നതിനാണ് ഉംറ പ്രതിവാര സൂചിക ആരംഭിച്ചിരിക്കുന്നതെന്നു ഹജ്ജ് ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുൽ അസീസ് വാസൻ പറഞ്ഞു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നു മാത്രം 85 ലക്ഷം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 70 ലക്ഷത്തോളമായിരുന്നു. 
 
തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ എളുപ്പമാക്കാൻ തുടങ്ങിയ ഇ  പരിഷ്‌കരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കുന്നതിലൂടെ തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ഇ ട്രാക്ക്   സഹായിക്കുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago