HOME
DETAILS
MAL
സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു
backup
September 16 2018 | 18:09 PM
റിയാദ്: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു. കൗണ്‍സില്‍ ഓഫ് കോ-ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ രാജ്യത്ത് മുപ്പതു രാജ്യങ്ങളില്‍നിന്നുള്ള ഇരുപതു ലക്ഷത്തിലേറെ ഗാര്‍ഹിക തൊഴിലാളികളാണുള്ളതെന്നാണ് കണക്കുകള്‍. ഇതില്‍ 64 ശതമാനവും വനിതകളാണ്.
2018-2020 പദ്ധതിയുടെ രണ്ടാം ഘട്ടത്തിലായിരിക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി പൂര്‍ത്തീകരിക്കുക.
നിലവില്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, ഇവരുടെ ആശ്രിതര്‍ക്കും ഇത് നിര്‍ബന്ധമാണ്. കൂടാതെ, തൊഴിലാളികളുടെ ആശ്രിതര്‍ സന്ദര്‍ശന വിസകളില്‍ എത്തുമ്പോഴും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."