സഊദിയും യു.എ.ഇയും ഒപെക്കിനെ യു.എസ് ഉപകരണമാക്കുന്നുവെന്ന് ഇറാന്
തെഹ്റാന്: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിനെ സഊദി അറേബ്യയും യു.എ.ഇയും യു.എസ് ഉപകരണമാക്കുകയാണെന്ന് ഇറാന്. ഒപെകിന്റെ വിശ്വാസ്യതകള്‍ നഷ്ടമായെന്ന് ഇറാന്റെ എണ്ണ മന്ത്രാലയം പ്രതിനിധി ഹുസൈന് കെസപൂര് അര്ദബെലി പറഞ്ഞു. സംഘടനാ നിലവാരം ഒപെകിസന് നഷ്ടമായി. കേവലം കൂട്ടമായി അത് മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രൂഡ് ഓയില്‍ നിര്‍മാണം വര്‍ധിപ്പിക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം ഇറാന് നേരത്തെ എതിര്‍ത്തിരുന്നു. ക്രൂഡ് ഓയില്‍ നിര്‍മാണം വര്‍ധിപ്പിക്കലിലൂടെ വിപണികളില്‍ വിദ്വേഷമുണ്ടാക്കുകയാണ് ശ്രമം. വിപണി സന്തുലിതാവസ്ഥയില്‍ നിര്‍ത്തുകയെന്നുള്ളതാണ് ഒപെക്കിന്റെ ഉത്തരവാദിത്വം. അല്ലാതെ അതിന്റെ സ്ഥാപക അംഗമായ ഒരു രാഷ്ട്രത്തെ ബഹിഷ്കരിക്കുകയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആണവ കരാറില്‍ നിന്ന് പിന്മറിയതോടെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യു.എസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ അഞ്ചിന് മുന്‍പ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതികള്‍ അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ രാജ്യങ്ങള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."