HOME
DETAILS
MAL
ഫ്രാന്‍സിലെ അക്രമത്തെ അനുകൂലിച്ചെന്ന് ആരോപണം; യു.പിയില്‍ ഉര്‍ദു കവിക്കെതിരേ കേസ്
backup
November 03 2020 | 00:11 AM
ലക്നൗ: പ്രവാചകനെതിരേ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഫ്രാന്‍സില്‍ നടന്ന ആക്രമണങ്ങളെ അനുകൂലിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ പ്രമുഖ ഉര്‍ദു കവിക്കെതിരേ കേസ്. പ്രമുഖ കവി മുനവ്വര്‍ റാണയ്ക്കെതിരേയാണ് ഹസ്റത്ഗഞ്ച് പൊലിസ് കേസെടുത്തിരിക്കുന്നത്.
പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ദീപ്ക് കുമാര്‍ പാണ്ഡേയാണ് റാണയ്ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു ടി.വി ചാനലിന് മുനവ്വര്‍ റാണ നല്കിയ അഭിമുഖത്തിലെ വാക്കുകള്‍ മതവിദ്വേഷം വളര്ത്തുമെന്നാരോപിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്. അഭിമുഖത്തില്‍ ഫ്രാന്‍സിലെ ആക്രമണങ്ങളെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തിരുന്ന മുനവ്വര്‍ റാണ, എന്നാല്‍ പ്രവാചകനെ അവഹേളിച്ചതു ശരിയായില്ലെന്നും മാതാപിതാക്കള്്ക്കും ദൈവത്തിനുമെതിരേയൊക്കെ അത്തരത്തില്‍ ചെയ്താല്‍ ആരായാലും പ്രതികരിച്ചുപോകുമെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."