HOME
DETAILS

ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് പ്രകാശ് തമ്പി

  
backup
June 12 2019 | 18:06 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%ad%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കൊച്ചി: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും നടന്നത് അപകടമരണം തന്നെയാണെന്നും ബാലഭാസ്‌കറിന്റെ സുഹൃത്തും മുന്‍ പ്രോഗ്രാം കോ ഓഡിനേറ്ററുമായ പ്രകാശ് തമ്പി. ഇതിന്റെ പേരില്‍ ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും അപകട സമയം കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നെന്നും തമ്പി പറഞ്ഞു.
എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കോടതിവളപ്പില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രകാശ് തമ്പി. അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെ കൂടെ നിന്നു. അതാണോ താന്‍ ചെയ്ത തെറ്റെന്നും തമ്പി ചോദിച്ചു.


അപകടത്തില്‍ ദുരൂഹതയില്ല. സത്യാവസ്ഥ പലതും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ആരും പറയുന്നില്ലെന്നും തമ്പി കുറ്റപ്പെടുത്തി. സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ പ്രതിയുടെ റിമാന്‍ഡ് പരിഗണിക്കുന്നതിനൊപ്പമാണ് ഇയാളുടെ ഹരജിയും കോടതി പരിഗണിച്ചത്. കസ്റ്റംസ് ആക്ട് 108 പ്രകാരം തന്നില്‍ നിന്ന് എഴുതി വാങ്ങിയ മൊഴി പരിഗണിക്കരുതെന്ന് കാണിച്ചാണ് പ്രതി ഹരജി സമര്‍പ്പിച്ചത്. അതിനിടെ പ്രകാശ് തമ്പി ഡി.ആര്‍.ഐക്കെതിരേ മൊഴി നല്‍കി. അറസ്റ്റിലായപ്പോള്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചാണ് തന്നില്‍ നിന്ന് മൊഴി എഴുതി വാങ്ങിയത്. അതേസമയം, പ്രകാശ് തമ്പിയുടെ റിമാന്‍ഡ് കോടതി ഈ മാസം 26 വരെ നീട്ടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 25 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ റിമാന്‍ഡിലുള്ള പ്രകാശന്‍ തമ്പിയെ കാക്കനാട് ജില്ലാ ജയിലില്‍ നിന്നാണ് ഇന്നലെ കോടതിയിലെത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുടികൊഴിച്ചിലിനുള്ള ചില മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് അറിയാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago