'സലഫിസം വിചാരണ ചെയ്യപ്പെടുന്നു'; എസ്.വൈ.എസ് സെമിനാര്‍ ശ്രദ്ധേയമായി
തൊടുപുഴ: ഇസ്ലാം തെറ്റിദ്ധരിക്കപ്പെടാന്‍ പ്രധാന കാരണം സലഫിസത്തിന്റെ പ്രമാണ ദുര്‍വ്യാഖ്യാനവും പാരമ്പര്യ നിഷേധവുമാണെന്ന് ഇസ്തിഖാമ സംസ്ഥാന കണ്‍വീനര്‍ എം.ടി. അബൂബക്കര്‍ ദാരിമി പറഞ്ഞു. ആദര്‍ശ കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ഇടുക്കി ജില്ലാ കമ്മറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച 'സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന വിഷയത്തിലുള്ള സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാം ലോകത്ത് സംശയിക്കപ്പെടാനുള്ള മറ്റൊരു കാരണം സലഫിസത്തിന്റെ പിഴച്ച ദര്‍ശനങ്ങളാണ്. സലഫിസത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കരം സാമ്രാജ്യത്വ ശക്തികളുടേതായിരുന്നു. ഭിന്നതകളില്‍ നിന്നും ഭിന്നതകളിലേക്ക് നീങ്ങുന്ന സലഫി പ്രസ്ഥാനങ്ങള്‍ ഇസ്ലാമിന്റെ പാരമ്പര്യ മാര്‍ഗമായ അഹ്ലു സുന്നയിലേയ്ക്ക് മടങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിച്ച സമ്മേളനം ജംഇയത്തുല്‍ ഖുത്വബ സംസ്ഥാന സെക്രട്ടറി സ്വാലിഹ് അന്‍വരി ഉദ്ഘാടനം ചെയ്തു. ഹനീഫ് കാശിഫി, എ. എച്ച് ഷാജഹാന് മൗലവി, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി, ഹാഷിം ബാഖവി, ഇസ്മായില്‍ മൗലവി പാലമല, അബ്ദുറഹ്മാന് സഅ്ദി, പി.എസ്. സുലൈമാന്‍, അബ്ദുല്‍ കരീം ഫൈസി, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, പി.ഇ. ഹുസൈന്, സി.എച്ച്. ഇബ്രാഹിംകുട്ടി, എം.എം. ഫത്തഹുദ്ദീന്‍, അഡ്വ. സി.കെ.ജാഫര്‍, അലിക്കുഞ്ഞ് വാത്തിശേരി, പി.എസ് മുഹമ്മദ്, പി. ഇ. അബ്ദുല്‍ അസീസ്, കെ.ബി. അസീസ് പ്രസംഗിച്ചു. എസ്.വൈ.എസ് ജില്ലാ ജന. സെക്രട്ടറി പി.എസ്. സുബൈര്‍ സ്വാഗതവും സെക്രട്ടറി അബ്ദുറഹ്മാന് പുഴക്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."