സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്.
സ്വപ്ന കസ്റ്റംസിന് നല്‍കിയ 31 പേജുള്ള മൊഴിയുടെ പകര്‍പ്പ് പിന്നീട് കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് അവര്‍ കോടതിയെ സമീപിച്ചത്. പ്രതിയുടെ ആവശ്യത്തെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് സ്വപ്നയ്ക്ക് നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കസ്റ്റംസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസ് വിചാരണഘട്ടത്തിലേക്ക് എത്താത്ത സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് നല്‍കേണ്ട ആവശ്യമില്ലെന്ന് കസ്റ്റംസ് ബോധിപ്പിച്ചു. നേരത്തെ അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും സ്വപ്നയുടെ ആവശ്യം തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. സ്വപ്ന സമര്‍പ്പിച്ച പകര്‍പ്പ് അപേക്ഷ തള്ളിയതിനു ശേഷം മൊഴി പകര്‍പ്പുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രത്യേകം ഹരജിയും അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."