ഒടുവില്‍ സര്‍ക്കാര്‍ തിരുത്തി ഫാക്ട് ചെക്ക് വിഭാഗത്തില്‍നിന്ന് കൊലക്കേസ് പ്രതി ശ്രീറാമിനെ മാറ്റി
തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനുള്ള സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗത്തില്‍നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. പകരം ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്കറിനെ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തെറ്റായ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച പരാതികളും ലഭിച്ചിരുന്നു. തുടര്‍ന്നാണ് ശ്രീറാമിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ ശ്രീറാമിന് കൈമാറാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിരുന്നു.
അന്വേഷണ സംഘം ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളും അനുബന്ധ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തേ ശ്രീറാം വെങ്കിട്ടരാമന് കോടതിയെ സമീപിച്ചിരുന്നു. കേസ് അടുത്ത മാസം 12ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."