HOME
DETAILS
MAL
ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് പഠിക്കാന്‍ യു.ഡി.എഫ് വിദഗ്ധ സമിതി
backup
June 12 2019 | 18:06 PM
തിരുവനന്തപുരം: ഖാദര്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ യു.ഡി.എഫ് വിദ്യാഭ്യാസ വിദഗ്ധ സമിതിയെ നിയോഗിച്ചു.
കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. എം.സി ദിലീപ്കുമാര് ചെയര്‍മാനായി അഞ്ചംഗ സമിതിയെ ആണ് യു.ഡി.എഫ് നിയമിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കിയ സര്‍ക്കാര്‍ നടപടി തിരുത്താനും വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗികവും ക്രിയാത്മകവും കാലോചിതവുമായ ശുപാര്‍ശകളും നിര്‍ദേശങ്ങളും നല്‍കാനുമാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."