റവന്യൂ റിക്കവറി 13.56 കോടി: നേട്ടവുമായി കോട്ടയം റവന്യൂ റിക്കവറി ഓഫിസ്
കോട്ടയം: റവന്യൂ റിക്കവറി നടപടികളിലൂടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കിട്ടാക്കടം വീണ്ടെടുത്തതിനുള്ള എവറോളിംഗ് ട്രോഫി കോട്ടയം റവന്യൂ റിക്കവറി ഓഫീസിന് . കോട്ടയം സ്പെഷ്യല്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ 13.56 കോടി രൂപയുടെ കിട്ടാക്കടമാണ് റവന്യൂ റിക്കവറിയിലൂടെ വീണ്ടെടുത്തത്. കെട്ടിട നികുതി സമാഹരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച് കോട്ടയം താലൂക്ക് ഓഫീസിനും ട്രോഫി ലഭിച്ചു. 8.7 കോടി രൂപയാണ് കെട്ടിട നികുതിയിനത്തില്‍ കോട്ടയം താലൂക്കോഫീസ് സമാഹരിച്ചത്. ജില്ലയിലെ 5 താലൂക്കുകളില്‍ സമാഹരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സി.എ ലത ട്രോഫി വിതരണം ചെയ്തു. കോട്ടയം സ്പെഷ്യല്‍ തഹസീല്‍ദാര്‍ സെബാസ്റ്റ്യന്‍ മാത്യു, കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മന്‍ എന്നിവര്‍ ട്രോഫി ഏറ്റുവാങ്ങി. ഡെപ്യൂട്ടി കലക്ടര്‍ (റവന്യൂ റിക്കവറി) വത്സമ്മ വര്‍ഗ്ഗീസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."